ഗ്രൗണ്ടിൽ പാമ്പ്​; രഞ്​ജി ​േട്രാഫി ക്രിക്കറ്റ്​ മത്സരം തുടങ്ങാൻ വൈകി

വിജയവാഡ: മൈതാനത്ത്​ പാമ്പിനെ ക​ണ്ടതിനെ തുടർന്ന്​ രഞ്​ജി ട്രോഫി ക്രിക്കറ്റ്​ മത്സരം തുടങ്ങാൻ വൈകി. ആന്ധ്രയും വിധർഭയും തമ്മിലുള്ള മത്സരം ആരംഭിക്കാനിരിക്കെയാണ്​ പാമ്പിനെ കണ്ടെത്തിയത്​. മത്സരം ആരംഭിക്കുന്നതിന്​ മുന്നോടിയായി ടോസിട​ുകയും വിധർഭ ടോസ്​ നേടി ബൗളിങ്​ തെരഞ്ഞെടുക്കുകയും ചെയ്​തു.

ശേഷം ആന്ധ്ര കളിക്കാർ ബാറ്റിങ്ങിന്​ ഒരുങ്ങുന്നതിനിടെയാണ്​ ​പാമ്പ്​ ഇഴഞ്ഞുപോകു​ന്നത് ശ്രദ്ധയിൽപെട്ടത്​. തുടർന്ന്​ കളി ആരംഭിക്കുന്നത്​ അൽപ നേരം നിർത്തി വെച്ചു. കളി വൈകിപ്പിക്കാൻ മൈതാനത്ത്​ ഒരു സന്ദർശകനെത്തി എന്ന്​ തലക്കെ​ട്ടോടെ ബി.സി.സി.ഐയുടെ ആഭ്യന്തര ട്വിറ്റർ അക്കൗണ്ടിൽ ഇതി​​​െൻറ വിഡിയോ ട്വീറ്റ്​​ ചെയ്​തിട്ടുണ്ട്​.

തുടർന്ന്​ ഗ്രൗണ്ട്​ സ്​റ്റാഫ്​ മൈതാനത്തെത്തി. പാമ്പിനെ ഗ്രൗണ്ടിൽ നിന്ന്​ മാറ്റിയ ശേഷമാണ്​ കളി ആരംഭിച്ചത്​.

Tags:    
News Summary - Ranji Trophy: Snake delays start of match in Vijaywada -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.